തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിലും റെയിൽവേ സ്റ്റേഷനിലുമായി യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ആറ്റിങ്ങൽ സ്വദേശി വിജീഷിനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മലബാർ എക്സ്പ്രസിലാണ് സംഭവം.

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്കുനേരെ ആദ്യം ലൈംഗികാതിക്രമം നടന്നതായാണ് പരാതി. യാത്രക്കാർ ഇടപെട്ടതോടെ ഇയാൾ പിന്തിരിഞ്ഞു. തുടർന്ന് പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യുവതിയെ പ്രതി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
യുവതി ചോദ്യം ചെയ്തതോടെ വിജീഷ് യുവതിയെ അടിച്ചുവീഴ്ത്തിയെന്നും പരാതിയിലുണ്ട്. ഇതോടെ മറ്റു യാത്രക്കാർ ഇടപെട്ട് പ്രതിയെ പിടികൂടി റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Content Highlights: Railway police detained Attingal native Vijeesh for sexually assaulting a woman on the Malabar Express and later attacking her at Pettah station. Passengers intervened after he slapped her during a confrontation and handed him over to authorities. Police are taking further legal action.


