കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് നോൺറിലീജിയസ് സിറ്റിസൺസ് Non Religious Citizens (NRC) അദ്ധ്യക്ഷൻ ആരിഫ് ഹുസൈനെതിരെ പരാതി. ഇസ്ലാമിക പ്രഭാഷകന്‍ അബ്ദുള്ള ബാസിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
ലൈംഗിക അധിക്ഷേപം നിറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് ആരിഫ് ഹുസൈന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്നാരോപിച്ചാണ് പരാതി. അബ്ദുള്ള ബാസിലിന്റെ മാതാവിനെയും സഹോദരിയെയും പോസ്റ്റിലൂടെ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ക്കൊപ്പം മറ്റ് മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ചെന്നും പരാതിയിലുണ്ട്.

പരാതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിജിപിയില്‍ നിന്നും ഉറപ്പ് ലഭിച്ചതായി അബ്ദുള്ള ബാസില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ലൈംഗിക അധിക്ഷേപത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മതനിന്ദാ കേസുകൾ കൊടുത്ത് മടുത്തതിനാൽ ഇനി മറ്റൊരു വെറൈറ്റി കേസ് ഇരിക്കട്ടെ എന്നു കരുതിയതാണെന്നു തോന്നുന്നു. നിരീശ്വരവാദികൾ മുഴുവൻ അമ്മയെയും പെങ്ങളെയും ഉപയോഗിക്കുന്നവരാണ് ഞങ്ങൾക്ക് ഖുർആൻ ഉള്ളതുകൊണ്ട് ഞങ്ങൾ അത് ചെയ്യുന്നില്ല. ഞങ്ങൾ തെറ്റ് ചെയ്യാത്തത് ഖുർആൻ ഉള്ളതുകൊണ്ടാണ് എന്ന് പറഞ്ഞപ്പോൾ “ഖുർആൻ ഇല്ലെങ്കിൽ നിങ്ങൾ അമ്മയെയും പെങ്ങളെയും ഭോഗിക്കുമോ?” എന്ന് തിരിച്ചു ചോദിച്ചതാണ് സ്ത്രീവിരുദ്ധതയായി വ്യാഖ്യാനിക്കുന്നത്. അപ്പോൾ ആണുങ്ങളായ യുക്തിവാദികളുടെ അമ്മയും പെങ്ങളുമൊന്നും സ്ത്രീ അല്ലേ?
എന്തായാലും ആരിഫ് ഹുസൈൻ ഇവർക്ക് വലിയൊരു എൻലൈറ്റൻഡ്മെന്റ് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. /ദൈവത്തിനെ വോട്ടിനിട്ട് തോൽപ്പിച്ച ഭരണഘടന നിലനിൽക്കുന്ന ഇൻഡ്യയിൽ മതത്തിനും ദൈവത്തിനും ഉള്ള വിലയേക്കാൾ എത്രയോ മുകളിലാണ് ഒരു ഇൻഡ്യൻ പൗരയായ സ്ത്രീയുടെ അന്തസും അവകാശങ്ങളും എന്ന് തിരിച്ചറിഞ്ഞു ഇനി ആ വഴി നോക്കാം/ എന്ന തിരിച്ചറിവ് ഒരു ചെറിയകാര്യമല്ലല്ലോ? വ്രണക്കേസ് പറഞ്ഞത് വെറുതെ ആയില്ല!


