Sat. Aug 8th, 2026

മലയാളികളുടെ പ്രിയപ്പെട്ട നടിയായ മഞ്ജു പിള്ളയുടെ പുതിയ മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പതിവുശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായി ട്രെൻഡി ലുക്കിലാണ് താരം പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുടുംബപ്രേക്ഷകരുടെയും സിനിമാപ്രേമികളുടെയും മനസ്സിൽ പ്രത്യേക ഇടംനേടിയ താരം, അഭിനയേഴ്ത്രി എന്ന നിലയിൽ മാത്രമല്ല ഫാഷൻ ലോകത്തും തന്റേതായ കയ്യൊപ്പ് ചാർത്തുകയാണ്.

ഓഫ് വൈറ്റ് നിറത്തിലുള്ള ഫോക്സ് ലെതർ ബൈക്കർ ജാക്കറ്റും വെള്ള നിറത്തിലുള്ള ടർട്ടിൽനെക്ക് ഇന്നർ ടോപ്പും ഒപ്പം വൈഡ്-ലെഗ് ഡെനിം ജീൻസുമാണ് പുതിയ ഫോട്ടോഷൂട്ടിനായി മഞ്ജു പിള്ള തിരഞ്ഞെടുത്തിരിക്കുന്നത്. ”പുതിയ ലുക്ക്.. അതേ ആൾ.. എന്നാൽ പതിവു രീതിയിൽ നിന്ന് പുറത്തു കടക്കുന്നു…” എന്ന ആത്മവിശ്വാസം തുളുമ്പുന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

മഞ്ജുവിന്റെ പുതിയ മാറ്റത്തിന് വൻ സ്വീകാര്യതയാണ് ആരാധകരുടെയും സഹപ്രവർത്തകരുടെയും ഭാഗത്തുനിന്നും ലഭിക്കുന്നത്. മകൾ ദയ സുജിത്ത് ചിത്രങ്ങൾക്ക് താഴെ ‘ദ മദർ’ എന്ന് കമന്റ് ചെയ്തപ്പോൾ, അനുമോൾ, ആര്യ ബഡായി, അപർണ ബാലമുരളി, ഗായത്രി അരുൺ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. കൂടാതെ റിയാലിറ്റി ഷോ സഹപ്രവർത്തകനായ ബിബിൻ ജോർജ് ഉൾപ്പെടെയുള്ളവരും പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രായത്തെ തോൽപിക്കുന്ന സൗന്ദര്യമാണെന്നും ‘സന്തൂർ മമ്മി’യാണെന്നും വിശേഷിപ്പിച്ച് നിരവധി ആരാധകരും കമന്റ് ബോക്സ് സജീവമാക്കിയിരിക്കുകയാണ്.



 

Leave a Reply