Sun. Nov 22nd, 2026

കോഴിക്കോട്: ബാലുശ്ശേരിയില്‍ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളില്‍ പ്രതിയായ മങ്ങാട് പുതുക്കുടി സ്വദേശി സി പി ലത്തീഫ് (59) ആണ് അറസ്റ്റിലായത്.

ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് നൽകി കുട്ടികളെ വീട്ടിലെത്തിച്ച ശേഷം പരിചയത്തിലാകുകയും മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടിലെത്തി മൂന്ന് ആൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നുമാണ് ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്തകേസുകളിലെ കണ്ടെത്തല്‍. ഇത്തരം സംഭവങ്ങളില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്.