Fri. Sep 25th, 2026

അടൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. കൊല്ലം കൊറ്റങ്കര വില്ലേജില്‍ ആലുംമൂട് ആറ്റൂര്‍ പണയില്‍ വീട്ടില്‍ വിഷ്ണു ബി(35)യെക്കാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ടി 25.3 വര്‍ഷം കഠിന തടവും 1.06 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2023 ജൂലൈ മുതല്‍ 2024 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് പ്രതി അതിജീവതയെ ലൈംഗികമായി പീഡിപ്പിച്ചത്.

പെരുമ്പെട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന ആര്‍ മനോജ് കുമാര്‍ ആണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ പി ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസണ്‍ ഓഫീസര്‍ ദീപാ കുമാരി വി ആര്‍ ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കില്‍ അത് അതിജീവിതയ്ക്ക് നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.