Fri. Sep 18th, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി വിജയന്‍ ചുമതലയേറ്റു. ഇന്റലിജന്‍സ് മേധാവി സ്ഥാനത്തുനിന്നുമാണ് പുതിയ ചുമതലയിലേക്ക് മാറ്റം. ക്രമസമാധാന ചുമതലയുണ്ടായിരുന്നു എച്ച് വെങ്കിടേഷില്‍ നിന്നാണ് ചുമതലയേറ്റെടുത്തത്. പുതിയ ഇന്റലിജന്‍സ് മേധാവിയായി ദിനേന്ദ്ര കശിപും ഐജിയായി ആര്‍ നിശാന്തിനിയും ചുമതലയേറ്റു.

അതേസമയം ഉത്തരമേഖല ഐജിയായ പുട്ട വിമലാദിത്യയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തര ഇന്റലിജന്‍സില്‍ ഐജി സതീഷ് ബിനോയയെ നിയമിച്ചു. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയായ കെ കാര്‍ത്തിക്കിനെയും തൃശൂര്‍ റെയ്ഞ്ചില്‍ ടി നാരായണനെയും നിയമിച്ചു.