Tue. Nov 24th, 2026

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള അതിജീവിതയുടെ ഹരജിയില്‍ നിര്‍ണായക നടപടിയുമായി ഹൈക്കോടതി. ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മെമ്മറി കാര്‍ഡ് – പെന്‍ഡ്രൈവ് എന്നിവ രജിസ്ട്രാര്‍ക്ക് കൈമാറണം. ഇത് സീല്‍ഡ് കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വിചാരണ കോടതിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഹരജിയില്‍ ഒരു മാസത്തിനകം മറുപടി നല്‍കാന്‍ പ്രോസിക്യൂഷനും കോടതി നിര്‍ദേശം നല്‍കി.