Sun. Jul 26th, 2026

പന്തളം: പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവല്ല കുന്നന്താനം ചെങ്ങരൂര്‍ചിറ മുണ്ടപ്ലാക്കല്‍ രാജന്റെയും ലീലയുടെയും മകന്‍ രാഹുല്‍ എം രാജനാണ് (37) മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ഉള്ളന്നൂര്‍ പുന്നക്കുളഞ്ഞി കുരിശിന്‍മൂട് ജംങ്ഷനു സമീപം പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ കുളനടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.