Tue. Jul 28th, 2026

തൃശൂര്‍: കേരള കലാമണ്ഡലം അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരി ആര്‍ നായരെ(45)യാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളകലാമണ്ഡലം കഥകളി തെക്കന്‍ കളരി അധ്യാപകനാണ്.

പാഞ്ഞാളിലുള്ള സ്വന്തം വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.സ്‌കൂള്‍ അധ്യാപികയായ അഞ്ജലിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. കഥകളിയിലെ ‘ചുവന്ന താടി’, ‘കറുത്ത താടി’, ‘കാട്ടാളന്‍’ തുടങ്ങിയ വേഷങ്ങളില്‍ പ്രശസ്തനായിരുന്നു.