Sun. Jul 26th, 2026

കൊച്ചി: സിനിമ സഹസംവിധായകനെതിരെ മോഡൽ നൽകിയ പീഡന പരാതിയിൽ കൊച്ചി പൊലീസ് കേസെടുത്തു. ജോജോ കുരിശിങ്കൽ എന്നയാൾക്കെതിരെയാണ് മോഡൽ പരാതി നൽകിയത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് കേസ്.

പീഡനത്തിന് പുറമെ താൻ ക്രൂരമായ മർദ്ദനത്തിന് ഇരയായതായും സ്വകാര്യ ദൃശ്യങ്ങൾ ജോജോ മൊബൈലിൽ പകർത്തിയതായും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.