Sun. Jul 26th, 2026

പാലക്കാട്: വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു. ഉച്ചയോടെ റിട്ടേണിംഗ് ഓഫീസറായ ആര്‍ഡിഒ ആണ് മൊഴിയെടുത്തത്. ആര്‍ഡിഒ ശനിയാഴ്ച കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. കലക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് കൈമാറും.

സുപ്രീം കോടതി അഭിഭാഷകനൊപ്പമാണ് ശോഭാ സുരേന്ദ്രന്‍ മൊഴി നല്‍കാനെത്തിയത്. ആരോപണം ശോഭ പൂര്‍ണമായും നിഷേധിക്കുകയാണ് ചെയ്തത്. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് സി ി ബാലനും മൊഴി കൊടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളുകളുടെ മൊഴിയും ആര്‍ഡിഒ രേഖപ്പെടുത്തും.