കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരില്‍ വീട്ടിനുള്ളില്‍ വന്‍ സ്ഫോടനം. ഒരു സ്ത്രീയുള്‍പ്പടെ നാലുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേര്‍ മരിച്ചെന്നാണ് വിവരം. ശനിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം.
വീട്ടിനുള്ളില്‍ പടക്കനിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് സംശയം. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.


