Fri. Oct 9th, 2026

തിരുവനന്തപുരം: കേന്ദ്രബജറ്റ് നിരാശജനകമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റില്‍ നിറഞ്ഞുനിന്നത് നികുതി മാത്രമായിരുന്നു. മറ്റൊന്നുമുണ്ടായിരുന്നില്ലെന്നും ധനമന്ത്രി ആരോപിച്ചു.

രാജ്യത്തിന്റെ താത്പര്യത്തേക്കാള്‍ വിദേശതാത്പര്യങ്ങളാണ് ബജറ്റില്‍ നിറഞ്ഞുനിന്നത്. യൂറോപ്യന്‍ യൂണിയന്റെയും യുഎസിന്റെയും താത്പര്യങ്ങളുമാണ് ബജറ്റ് ഉള്‍ക്കൊണ്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാണ് ബജറ്റിലെ നികുതി നിര്‍ദേശങ്ങളെന്ന് ബാലഗോപാല്‍ കുറ്റപ്പെടുത്തി.

വിദേശ യാത്ര നിരക്കും വിദേശ വസ്തുക്കളുടെ വില്‍പനയും മാത്രമാണ് ബജറ്റില്‍ കൂടുതലായി പരാമര്‍ശിച്ചതെന്നും കേരളത്തിന് പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.