Fri. Nov 20th, 2026

നടൻ മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രമായ ‘വൃഷഭ’യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു മിനിറ്റ് 47 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറാണ് റിലീസ് ചെയ്തത്. നന്ദകിഷോർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്.

കണക്ട് മീഡി, ബാലാജി ടെലിഫിലിംസ്, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോസ് തുടങ്ങിയ പ്രമുഖ ബാനറുകളാണ് ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളികൾ. ശോഭാ കപൂർ, എക്ത ആർ. കപൂർ, സി.കെ. പദ്മകുമാർ, വരുൺ മാത്തുർ, സൗരഭ് മിശ്ര, അഭിഷേക് എസ്. വ്യാസ്, പ്രവീർ സിങ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മെഹ്ത്ത എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

ആന്റണി സാംസൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കെ.എം. അബ്രഹാമാണ് കൈകാര്യം ചെയ്യുന്നത്. സാം സി.എസ്. സംഗീതം ഒരുക്കുന്ന വൃഷഭയുടെ സൗണ്ട് ഡിസൈനിങ് നിർവഹിക്കുന്നത് ദേശീയ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടിയാണ്. മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.