തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും മുൻ ഡി.ജി.പി.യുമായ ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ചു. എൻ.ഡി.എ. സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീലേഖ, ഏറെ ശ്രദ്ധേയമായ ശാസ്തമംഗലം വാർഡിൽ നിന്നാണ് വിജയം നേടിയത്. എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ അമൃതയെയാണ് ശ്രീലേഖ പരാജയപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നിരവധി വിവാദങ്ങളിൽ ശ്രീലേഖയുടെ പേര് ഉൾപ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്.’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതികൾ ഉയർന്നിരുന്നു. മാത്രമല്ല, തിരഞ്ഞെടുപ്പ് ദിനം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചതും വലിയ വിവാദത്തിന് വഴിവെച്ചു. എന്നാൽ ഈ വിവാദങ്ങൾക്കൊടുവിലും അവർക്ക് ശാസ്തമംഗലത്ത് വിജയിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.


