കൊല്ലം: അയൽവാസിയായ നാലുവയസുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. ഇരവിപുരം അക്കോലി ചേരിയിൽ കൂട്ടിക്കട കണിയാംപറമ്പിൽ രാജേന്ദ്രൻ(56) ആണ് പിടിയിലായത്. സംഭവത്തെ തുടർന്ന് ആറുമാസങ്ങൾക്ക് മുൻപ് ഒളിവിൽ പോയ പ്രതിയെ ഇന്നലെയാണ് പിടികൂടിയത്.

സംഭവത്തെ തുടർന്ന് നാട്ടുകാർ വീടു വളഞ്ഞപ്പോൾ ഇയാൾ ഫോണുംഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കുട്ടിയാണ് ഉപദ്രവിച്ചതായി മാതാപിതാക്കളോട് പറഞ്ഞത്. മത്സ്യബന്ധന മേഖലയിൽ ജോലി നോക്കുന്ന ഇയാക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സിറ്റി പൊലീസ് കമീഷണർ കിരൺ നാരായണന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിവന്നത്. ഓച്ചിറയിൽ ഫാൻസി ഐറ്റങ്ങൾ വിൽക്കുന്ന കടയിൽ പ്രതി ജോലിചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ഇരവിപുരം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.


