✍️ പ്രൊഫ: ടി ബി വിജയകുമാർ (അഖില കേരള എഴുത്തച്ഛൻ സമാജം)
ഇക്കഴിഞ്ഞ ബിഹാർ തിരഞ്ഞെടുപ്പ് സാമൂഹ്യ സ്വത്വങ്ങൾ തമ്മിലുള്ള പോരാട്ടം ആയിരുന്നു. അതിനെ സാമൂഹ്യ ഇടതുപക്ഷം സാമൂഹ്യ വലതുപക്ഷം, സാമ്പത്തിക ഇടതുപക്ഷം, സാമ്പത്തിക വലതുപക്ഷം എന്നായി വിഭജിക്കാം.
തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർ ജെ ഡി, മുഖ്യമന്ത്രി നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെ ഡി യു പരേതനായ യാ യാ ഇടതുപക്ഷത്ത്രാഹഹമ വിലാസ് പാസ്വാൻ പുത്രൻ നേതൃത്വം നൽകുന്ന L J P (RV) യുപി മുൻമുഖ്യമന്ത്രി കുമാരി മായാവതി നേതൃത്വം നൽകുന്ന ബി എസ് പി എന്നിവയാണ് സാമൂഹു ഇടതുപക്ഷത്ത് നിലകൊള്ളുന്നത്. അവരുടെ വോട്ടിംഗ് ശതമാനം താഴെ ചേർക്കുന്നു. ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനങ്ങൾ. സാമൂഹ്യ ഇടതുപക്ഷത്തിന് യഥാർത്ഥത്തിൽ ഇതിനേക്കാൾ കൂടുതൽ വോട്ട് ലഭിച്ചിട്ടുണ്ട് ഒവൈ സി യുടെ മുസ്ലിം പാർട്ടിക്ക് അംഗീകാരം ഇല്ലാത്തതിനാൽ നമുക്ക് അവർക്ക് ലഭിച്ച വോട്ടുകൾ കണക്കാക്കാൻ കഴിയുകയില്ല. തിരഞ്ഞെടുപ്പിൽ അവർ അഞ്ച് സ്ഥാനങ്ങൾ നേടിയിരുന്നു.
ആർ ജെ ഡി -23%
ജെ ഡി (യു)-19.28
L J P (RV)-4.9%
B S P -1.62%
സാമൂഹ്യ ഇടതുപക്ഷത്തിൽ മൂന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികളും ഉൾപ്പെടുന്നു അവർക്ക് മൂന്നുപേർക്കും കുടിച്ച് മൂന്നുപേർക്കും കൂടി ലഭിച്ചത് നാല് ശതമാനത്തിൽ താഴെ മാത്രമാണ് കോൺഗ്രസിന് ലഭിച്ച 8% വും ഇതിൽ ചേർക്കാവുന്നതാണ് ആകെ-69% ബിജെപിക്ക് ലഭിച്ച 20. 20 8% ശതമാനം സാമൂഹിക വലതുപക്ഷത്തിന് ലഭിച്ച വോട്ടായി കണക്കാക്കാം.
ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പും കളിലും സാമൂഹ്യ സ്വത്വങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. രാഷ്ട്രീയപ്പാർട്ടികൾ ഇത് അംഗീകരിച്ചാലും ഇല്ലെങ്കിലും ഇതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്.

നിതീഷിന്റെ സമുദായമായ കുറുമി സമുദായത്തിന് കഴിഞ്ഞ ജാതി സമുദായ സെൻസസിൽ 2.8 ശതമാനം മാത്രമേ ജനസംഖ്യയിലു ഉള്ളൂ. അതുപോലെതന്നെ കൂശ്വവാഹ സമുദായക്കാരുടെ വോട്ടും കണക്കിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ നിതീഷ് കുമാറിൻറെ മന്ത്രിസഭയിൽ ഉപ മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരവകുപ്പും ലഭിച്ചത് ഒരു പിന്നോക്ക സമുദായമായ കൂശ്വവാഹ സമുദായക്കാരനായ സാമ്രാട്ട് ചൗധരിക്കാണ്. സാമ്രാട്ട് ചൗധരിയാണ് ബീഹാറിലെ ബിജെപിയുടെഒബിസി മുഖം.
ഇനി നമുക്ക് സാമൂഹ്യ ഇടതുപക്ഷം സാമൂഹിക വലതുപക്ഷം എന്താണെന്ന് പരിശോധിക്കാം. കാൾ മാർക്സ് ജനിക്കുന്നതിന് 30 വർഷം മുമ്പ് രൂപം കൊണ്ടതാണ് ലോകത്തിലെ ഇടതുപക്ഷ പ്രസ്ഥാനം. 1789ലെ ഫ്രഞ്ച് വിപ്ലവകാലത്ത് രൂപം കൊണ്ടതാണ് ഇടതുപക്ഷ പ്രസ്ഥാനം. മാർക്സ് ജനിക്കുന്നത് 1818ലാണ്.
ഫ്രഞ്ച് വിപ്ലവകാലത്ത് ചേർന്ന നാഷണൽ അസംബ്ലിയിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റിന്റെ ഇടതുവശത്ത് ഇരുന്നവരെ ഇടതുപക്ഷക്കാർ എന്നും വലതുവശത്ത് ഇരുന്നവരെ വലതുപക്ഷക്കാർ എന്നും വിളിച്ചു. ഇടതുപക്ഷത്തിരുന്നവർ വിപ്ലവകാരികളും രാജാവിൻറെ അധികാരം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പരിവർത്തനവാദികളുമായിരുന്നു. വലതുഭാഗത്ത് ഇരുന്നവർ രാജ്യ രാജാവിൻറെ ഭരണത്തിന് വേണ്ടി നിലകൊണ്ട വരും പുരോഹിത വർഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നവരുമായിരുന്നു. ഇതിൽ നിന്ന് മനസ്സിലാവുന്ന ഒരു കാര്യം ഇടതുപക്ഷം എന്നത് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കുത്തകയായ ഒരു പ്രസ്ഥാനമല്ല എന്നാണ്.
ബീഹാറിലെ തിരഞ്ഞെടുപ്പ് വിജയം ബിജെപിയുടെ വിജയമായി കണക്കാക്കാൻ കഴിയുകയില്ല. അത് ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിൻറെ വിജയമല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർ എന്ന പ്രക്രിയയിലൂടെ ധാരാളം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയും സർ പ്രക്രിയയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചില്ല. വൈദിക ദൈവ ശാസ്ത്ര നിലപാടുകളാണ് സുപ്രീംകോടതിയും സ്വീകരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ആയ സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവ ഉന്നത നീതിപീഠങ്ങൾ പൂർണ്ണമായി തിരസ്കരിച്ച മട്ടാണ്.
മറ്റൊരു ഘടകം ആർ ജെ ഡി നേതൃത്വം നൽകുന്ന മുന്നണിക്ക് വേണ്ടത്ര സമുദായങ്ങളുടെ പിന്തുണയില്ല. കൂടുതൽ സാമൂഹ്യ സമുദായങ്ങളുടെ പിന്തുണ നിതീഷ് കുമാറിനായിരുന്നു. അഥവാ ആർജെഡി മുന്നണി സമുദായ സ്വത്വങ്ങളുടെ മുന്നണി എന്ന നിലയിൽ ദുർബലമായിരുന്നു. ഓ ഐ സി യടെ മുസ്ലിം പാർട്ടിക്കും മായാവതിയുടെ ബി എസ് പിക്കും മുന്നണിയിൽ പ്രാതിനിധ്യം നൽകേണ്ടതായിരുന്നു. കോൺഗ്രസിന് യഥാർത്ഥത്തിൽ യാതൊരു ജനപിന്തുണയും ഇല്ല. കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിച്ച് മുന്നണിയെ ദുർബലപ്പെടുത്തി.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സാമ്പത്തിക ഇടതുപക്ഷത്തിൽ നിലകൊള്ളുന്നവരാണ്. അവർക്ക് സാമൂഹ്യ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഇടതുപക്ഷ നില പാടില്ല. സാമൂഹ്യ ഇടതുപക്ഷം എന്ന നിലപാടിനെ തന്നെ അവർ അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് അവർ ഇന്ത്യയിൽ വട്ടപ്പൂജ്യമായി മാറുന്നത്. കേരളത്തിൽ മാത്രമാണ് കുറച്ചു വ്യത്യാസമുള്ളത്. ശ്രീനാരായണ അയ്യങ്കാളി പൊയ്കയിൽ അപ്പച്ചൻ സഹോദരൻ അയ്യപ്പൻ വാരിയൻകുന്നത്ത് കുഞ്ഞമ്മ കുഞ്ഞഹമ്മദ് ഹാജി, വൈക്കം മൗലവി തുടങ്ങിയ സാമൂഹ്യ വിപ്ലവകാരികളുടെ പ്രവർത്തന ഫലമായി കേരളത്തിൽ സാമൂഹിക ഇടതുപക്ഷത്തിന് പ്രാമുഖ്യം ലഭിച്ചിട്ടുണ്ട്. അതിനെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ കേരളത്തിലെ ഇടതു പാർട്ടികൾക്ക് കഴിയുന്നില്ല.
ഇന്ത്യയിൽ ഇന്ന് ഭരണം നടത്തുന്നത് നാല് ഒളിഗാര്ക്കി സമുദായങ്ങളാണ്. ഒന്ന് ബ്രാഹ്മണർ. രണ്ട് ക്ഷത്രിയർ 3 ബെനിയ 4 കായസത അഥവാ ശൂദ്ര. ഈ നാല് ജാതികളാണ് സമസ്ത മേഖലയിലും മേധാവിത്വം പുലർത്തുന്നത്. കേരളത്തിൽ രണ്ട് ജാതികളും മേധാവിത്വം പുലർത്തുന്നു. സവർണ്ണ ഹിന്ദുക്കളും സവർണ്ണ ക്രിസ്ത്യാനികളും സമസ്ത മേഖലയിലും മേധാവിത്വം പുലർത്തുന്നു.
കോൺഗ്രസിൽ രാഹുൽ ഗാന്ധി മാത്രമാണ് അല്പം പുരോഗമന ആശയമുള്ള ഒരു നേതാവ്. മിക്കവാറും കോൺഗ്രസ് നേതാക്കൾ ഒളിഗാർക്കി ജാതിക്കാരാണ്. കേരളത്തിൽ ഈ ജാതിക്കാർ പൂർണ്ണമായും പിടിമുറുക്കിയിരിക്കുന്നു.
ഒളി ഗാർക്കി ജാതിക്കാരും അവർ പ്രചരിപ്പിക്കുന്ന ഇസ്ലാമോ ഫോബിയയൂo നമ്മുടെ സംസ്ഥാനത്തെയും രാജ്യത്തെയും തകർത്തു തരിപ്പണമാക്കുന്നു. നമ്മുടെ രാജ്യം ഒരു നൂറാം കിട ദരിദ്ര രാജ്യമായി തുടരുന്നു!
(ഡോക്ടർ മോഹൻ ഗോപാൽ ആർട്ടിക്കിൾ 16/4 ഗ്രൂപ്പിൽ എഴുതിയ കുറിപ്പിൻറെ മലയാള വിവർത്തനം)


