കൊച്ചി: എറണാകുളം കെ ജി ബോസ് ഭവനിൽ നടന്ന കേരളയുക്തിവാദി സംഘത്തിൻ്റെ 34 മത് ജില്ലാ സമ്മേളനം മുൻ ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ. എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യുവതയുടെ പ്രഭാഷണങ്ങളിൽ കേരളത്തിലെ മലനിരകളും സാമൂഹ്യ ജീവിതവും എന്ന വിഷയത്തിൽ അഹമ്മദ് കാസ്ട്രോ, ഹിജാബും യുക്തിവാദിയായ എൻ്റെ വാപാപ്പായും എന്ന വിഷയത്തിൽ സാറാ സജ്ജാദും, മതസ്വാതന്ത്ര്യത്തിൻ്റെ പേരിലെ ഭരണഘടന നിഷേധം എന്ന വിഷയത്തിൽ മിഡാഷ.പി.എം, ഡിജിറ്റിൽ മാർക്കറ്റ് തട്ടിപ്പുകളൊ എന്ന വിഷയത്തിൽ സുമിത്ര കെ.വി, ആത്മീയ മണ്ടത്തരങ്ങൾ എന്ന വിഷയത്തിൽ ആഷ്മി.എസ് എം, പുത്തൻ ആഘോഷങ്ങളും യുവതലമുറയും എന്ന വിഷയത്തിൽ മനീഷ.പി.എം എന്നവർ വിഷയങ്ങൾ അവതരിപ്പിച്ചു. പി.ഇ സുധാകരൻ മോഡറേറ്ററായി.

തുടർന്ന് സാര പക്ഷം സാംസ്കാരിക സമിതി പുനഃപ്രസിദ്ധീകരിച്ച ബ്രഹ്മാനന്ദ ശിവയോഗിയുടെ മോക്ഷ പ്രദീപം പുസ്തകത്തിൻ്റെ പ്രകാശനം അഡ്വ. കെ. എൻ. അനിൽകുമാർ സാബു ഫിലിപ്പിന് നൽകി പ്രകാശനം ചെയ്തു.
ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ശൂരനാട് ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ പി തങ്കപ്പൻ അധ്യക്ഷനായി. സെക്രട്ടറി എ.ഒ.ശശി റിപ്പോർട്ടും, ട്രഷറർ സി.വി രമേശൻ കണക്കും അവതരിപ്പിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 28 പ്രകാരം സർക്കാർ ഫണ്ടുള്ള സ്കൂളുകളിൽ മതബോധനം നിർബന്ധമാക്കാൻ പാടില്ല എന്ന നിയമം ലംഘിക്കപ്പെടുകയാനെന്നും വിദ്യാഭ്യാസം മത മുക്തമാക്കി മതേതര രാജ്യത്ത് മതേതര വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് കേരള യുക്തിവാദിസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.രാമചന്ദ്രൻ, അഡ്വ. പി.വി. ജീവേഷ്, ഇ.കെ.ലൈല എന്നിവർ സംസാരിച്ചു. ടി. എസ്. സുരേന്ദ്രൻ സ്വാഗതവും ജി. അപരേഷ് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ.പി. തങ്കപ്പൻ (പ്രസിഡൻ്റ) സി. രാമചന്ദ്രൻ, ഇ.കെ.ലൈല ( വൈസ്. പ്രസിഡൻ്റ്) എ.ഒ.ശശി (സെക്രട്ടറി) കെ.എസ്.വേണു, സജി മുവാറ്റുപുഴ (ജോ. സെക്രട്ടറി).സി.വി. രമേശൻ (ട്രഷറർ) ടി.എസ് . സുരേന്ദൻ, ബിനോയ്മാത്യു(സംസ്ഥാന കമ്മിറ്റി അംഗങ്ങൾ) രാജീവ് വി.എസ്. (യുക്തിരേഖ കോഡിനേറ്റർ എന്നിവരെ തിരഞ്ഞടുത്തു.


