Sat. Nov 21st, 2026

കൊച്ചി: കൊച്ചിയില്‍ എസൻസ് ഗ്ലോബൽ സംഘടിപ്പിച്ച സ്വതന്ത്ര ചിന്തകരുടെ സമ്മേളന വേദിയില്‍ ബോംബ് ഭീഷണി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്റിന്‍ പങ്കെടുക്കാനിരുന്ന പരിപാടിയിലായിരുന്നു ഭീഷണി. പരിപാടി പുനർ ആരംഭിച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്.

രണ്ട് മണിക്കൂറോളം പരിപാടി തടസ്സപ്പെട്ടു. പോലീസ് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി. ആളുകളെ പുറത്തിറക്കിയായിരുന്നു പരിശോധന. പരിശോധന പൂര്‍ത്തിയാക്കി. ബോംബൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ആളുകളെ തിരികെ പ്രവേശിപ്പിച്ചു.

തോക്കുമായി ഒരാള്‍ സമ്മേളന വേദിക്കകത്തേക്ക് എത്തിയിരുന്നു. പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഉദയംപേരൂര്‍ സ്വദേശി അജീഷാണ് പിടിയിലായത്. സ്വന്തം സുരക്ഷക്കാണ് തോക്ക് കൈവശം വച്ചതെന്ന് അജീഷ് പോലീസിനോടു പറഞ്ഞു. ഡി വൈ എഫ് ഐ നേതാവ് വിദ്യാധരനെ വധിച്ച കേസിലെ സാക്ഷിയാണ് അജീഷ്. ഇയാളെ കടവന്ത്ര പോലീസ് ചോദ്യം ചെയ്തുവരികയാണ്.