Thu. Oct 22nd, 2026

‘അങ്കം അട്ടഹാസം’ എന്ന ചിത്രത്തിലെ പുതിയ ​ഗാനം പുറത്തുവിട്ടു. ലിറിക് വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീകുമാർ വാസുദേവ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ദീപക് നന്നാട്ടുകാവ് ആണ്.

സുജിത് എസ് നായര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘അങ്കം അട്ടഹാസം’. ഷൈൻ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു.

ചിത്രത്തിന്റെ സഹരചനയും നിര്‍മ്മാണവും നിർവഹിച്ചിരിക്കുന്നത് അനില്‍കുമാര്‍ ജി ആണ്. മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവർക്ക് ഒപ്പം മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.