Thu. Oct 22nd, 2026

ചെന്നൈ: കരൂർ ദുരന്തത്തിൽ പ്രതികരിച്ച് നടന്‍ വിജയ്. ജീവിതത്തിൽ ഇത്രയും സങ്കടപ്പെട്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിജയ് പറഞ്ഞു. ആളുകൾ റാലിക്ക് എത്തിയത് തന്നോടുള്ള സ്നേഹം കൊണ്ടാണെന്നും ഹൃദയം വേദന കൊണ്ട് നിറയുകയാണെന്നും വിജയ് വീഡിയോയിലൂടെ പറഞ്ഞു.

സത്യം ഒരു ദിവസം പുറത്ത് വരുമെന്നും വിജയ് വ്യക്തമാക്കി. എന്നെ ലക്ഷ്യമിട്ടോളൂ എന്‍റെ പ്രവര്‍ത്തകരെ വെറുതെ വിടണമെന്നും വിജയ് കൂട്ടിച്ചേർത്തു. രാഷ്ട്രീയം തുടരുമെന്നും ഉടന്‍ എല്ലാവരെയും കാണുമെന്നും വിജയ് വീഡിയോയില്‍ പറഞ്ഞു.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കരൂരില്‍ തുടരാത്തത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എല്ലാവരും എത്രയും വേഗം മടങ്ങിവരാനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഒപ്പം നില്‍ക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും വിജയ് പറഞ്ഞു.