പാലക്കാട്: ആറ് വയസ്സുകാരനായ കുട്ടിയെ പിതാവിൻ്റെ കൈയിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി. പാലക്കാട്ട് വിളത്തൂരിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകൻ ഇവാൻ സായിക്കിനെയാണ് തട്ടിക്കൊണ്ടുപോയത്.
കുപ്പം പോലീസ് പ്രതികൾക്കും കുട്ടിക്കും അന്വേഷണം ഊർജിതമാക്കി. പിതാവിന്റെ കൈയിൽ നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ട് പോയെന്നാണ് പരാതി. വെള്ള ചുവപ്പ് സ്വിഫ്റ്റ് കാറുകളിലെത്തിയവരാണ് തട്ടിക്കൊണ്ടുപോയത്.


