Fri. Oct 2nd, 2026

ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. അൽത്താഫ് സലീമാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ട്രെയ്‍ലര്‍ എത്തിയിരിക്കുന്നത്. 2.36 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

ഓണത്തിന് തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കുന്ന റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ഓഗസ്റ്റ് 29നാണ് തിയേറ്ററുകളിൽ എത്തുന്നത്. തിയറ്ററുകളിൽ എത്തുന്ന ചിത്രം ഫുൾ പാക്ക്ഡ് എന്റർടെയ്‍നര്‍ ആയിരിക്കുമെന്ന ഉറപ്പാണ് ട്രെയ്‍ലര്‍ നൽക്കുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ താരവും, സംവിധായകനുമായ, അൽത്താഫ് സലീം സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണിത്. അൽത്താഫ് സലിം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിന്റോ ജോർജ് ആണ്.

എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയുന്നു. പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെ, ആർട്ട്‌ ഡയറക്ടർ ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈൻ നിക്സൻ ജോർജ്, കളറിസ്റ്റ് രമേശ്‌ സി പി, ലിറിക്സ് സുഹൈൽ കോയ, പ്രോഡക്ഷൻ കണ്‍ട്രോളര്‍ സുധർമൻ വള്ളിക്കുന്ന്, ഫിലിം കൺട്രോളർ ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ, വിഎഫ്എക്സ് സ്റ്റുഡിയോ ഡിജിബ്രിക്‌സ്, പിആർഒ എ എസ് ദിനേശ്, സ്റ്റിൽ ഫോട്ടോഗ്രഫി രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ് ഒബ്സ്ക്യൂറ എന്റർടെയ്‍ന്‍മെന്‍റ്സ്.