നടൻ നിവിൻപോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തിരുന്നു. നിർമാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ‘ആക്ഷൻ ഹീറോ ബിജു 2 ‘ എന്ന ചിത്രത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട് വഞ്ചിച്ചുവെന്നാണ് പരാതി.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നിവിൻപോളി. നേരത്തേ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്നും കോടതി നിര്‍ദേശത്തെ ബഹുമാനിക്കാതെയാണ് പരാതിക്കാരന് അടുത്ത കേസ് നല്‍കിയിരിക്കുന്നതെന്നും താരം പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണരൂപം
“ജൂണ്‍ 28 മുതല്‍ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ഘട്ടത്തില്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി ഉത്തരവും (ഗാഗ് ഓര്‍ഡര്‍) ഉണ്ടായിരുന്നു. ഇത് വകവെക്കാതെയാണ് കോടതി നിര്‍ദേശങ്ങളെ ബഹുമാനിക്കാതെയും മാധ്യസ്ഥതയെക്കുറിച്ചുള്ള കാര്യം ഒളിപ്പിച്ചും വസ്തുതകളെ വളച്ചൊടിച്ചും ഒരു പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനെതിരെ വേണ്ട നിയമ നടപടി ഞങ്ങള്‍ സ്വീകരിക്കും. സത്യം ജയിക്കും. നന്ദി”FACE
നിവിൻപോളി നായകനും എബ്രിഡ് ഷൈൻ സംവിധായകനുമായ പുതിയ ചിത്രം ആക്ഷൻ ഹീറോ ബിജു 2വിന്റെ വിതരണാവകാശം നൽകാമെന്ന് പറഞ്ഞ് ഒരുകോടി 95 ലക്ഷം രൂപ പരാതിക്കാരനായ പി എസ് ഷംനസിൽ നിന്നും തട്ടിയെടുത്തു എന്നാണ് പരാതി. എന്നാൽ ഈ വിവരം മറച്ചുവെച്ച് ചിത്രത്തിന്റെ വിദേശ വിതരണാവകാശം മറ്റൊരു ഗൾഫ് കമ്പനിക്ക് കൈമാറുകയായിരുന്നു. ഗൾഫ് കമ്പനിയുമായി അഞ്ചു കോടി രൂപയുടെ കരാറിൽ ഏർപ്പെട്ട നിവിൻ പോളിയും എബ്രിഡ് ഷൈനും രണ്ടുകോടി രൂപ പോളി ജൂനിയർ എന്ന നിവിൻ പൊളിയുടെ കമ്പനി വഴി മുൻകൂറായി വാങ്ങിയെടുത്തുന്നും പരാതിയിൽ പറയുന്നു.


