Sat. Nov 21st, 2026

ടെഹ്‌റാന്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സംയുക്തമായി ആവശ്യപ്പെട്ട് ഇരുരാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. കൊല്ലുന്നത് നിര്‍ത്തുക, യുദ്ധം അവസാനിപ്പിക്കുക എന്ന തലക്കെട്ടിലാണ് ഇറാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ടുഡേഹ് പാര്‍ട്ടിയും ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇസ്രായേലും സംയുക്ത കുറിപ്പ് പുറത്തിറക്കിയത്.

ഇറാന് നേരെ നടത്തുന്ന അധിനിവേശം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നും ഇസ്രായേലിനെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും ഇരുപാര്‍ട്ടികളും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കുകയും ആണവായുധം നിര്‍മിക്കുന്നതില്‍ നിന്ന് എല്ലാ രാജ്യങ്ങളും പിന്മാറുകയും വേണമെന്നും ഇരുപാര്‍ട്ടികളും ആവശ്യപ്പെട്ടു.