Sat. Nov 21st, 2026

തിരുവനന്തപുരം: ബംഗ്ലാദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വകുപ്പ് മേധാവിക്ക് സസ്പെന്‍ഷന്‍. കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ് എം റാഫിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബംഗ്ലാദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇന്ന് ചേര്‍ന്ന കേരള സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമായത്. വിശദമായി അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതെസമയം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എസ്. നസീബിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഗവര്‍ണര്‍ റദ്ദാക്കി. കരാര്‍ നിയമന കാലാവധി കൂടി കണക്കിലെടുത്താണ് സിന്‍ഡിക്കേറ്റ് നസീബിന് അസോസിയേറ്റ് പ്രൊഫസര്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചത്. നിയമനം നല്‍കിയത് സംബന്ധിച്ച് ഗവര്‍ണര്‍ യൂണിവേഴ്‌സിറ്റിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സിന്‍ഡിക്കേറ്റ് തള്ളികളഞ്ഞിരുന്നു.

വിസിയുടെയും പ്രതിപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും എതിര്‍പ്പ് അവഗണിച്ചാണ്, ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് സിന്‍ഡിക്കേറ്റ് തള്ളിയത്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്ക് സമാനമായ ശമ്പളത്തോടുകൂടിയ മുന്‍കാല അധ്യാപന പരിചയം മാത്രമേ പ്രമോഷന് കണക്കാക്കാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളത്തേക്കാള്‍ കുറഞ്ഞ വേതനത്തിലാണ് സംസ്‌കൃത സര്‍വകലാശാലയില്‍ നസീബിന് താല്‍ക്കാലിക നിയമനം നല്‍കിയിരുന്നത്. കേരള സര്‍വകലാശാലയിലെ സിപിഎം അധ്യാപക സംഘടന നേതാവുമാണ് നസീബ്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908