Sat. Nov 21st, 2026

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക ഉയര്‍ന്ന സംഭവത്തിന് പിന്നാലെ മുപ്പതോളം പേരെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റിയതായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍. സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്നും യുപിഎസ് റൂമില്‍ ഷോര്‍ട് സര്‍ക്യുട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്നും കളക്ടര്‍ വ്യക്തമാക്കി. കാഷ്വാലിറ്റി ബ്ലോക്കിലുള്ള മുഴുവന്‍ ആളുകളെയും മാറ്റിയതായും കളക്ടര്‍ അറിയിച്ചു.

യുപിഎസ് റൂമില്‍ നിന്നാണ് പുക ഉയര്‍ന്നതെന്ന് ഫയര്‍ ഓഫീസര്‍ ടി രജീഷ് അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ഷോട്ട് സര്‍ക്യൂട്ട് ആണോയെന്ന് പരിശോധിച്ച ശേഷമേ ഉറപ്പിക്കാന്‍ കഴിയു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹെല്‍പ്പ് ഡസ്‌ക് തുറന്നുവെന്നും ഫയര്‍ ഓഫീസര്‍ അറിയിച്ചു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കും.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908