ന്യൂഡല്‍ഹി: പാകിസ്താന്‍ അഭിനേതാക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. മഹിറാ ഖാന്‍, ഹാനിയ ആമിര്‍, സജല്‍ അലി, അലി സഫര്‍, ഇഖ്റ അസീസ്, ബിലാല്‍ അബ്ബാസ് ഖാന്‍, സനം സയീദ്, ഇമ്രാന്‍ അബ്ബാസ് തുടങ്ങിയ പാക്കിസ്ഥാനി അഭിനേതാക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് നിരോധിച്ചത്. പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് 16 പാകിസ്താനി യൂട്യൂബ് ചാനലുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് താരങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും സര്‍ക്കാര്‍ നിരോധിച്ചത്.
‘ആക്രമണത്തിനിരയായ നിരപരാധികളുടെ കൂടെയാണ് എന്റെ മനസ്. വേദനയിലും സങ്കടത്തിലും പ്രതീക്ഷയിലും നമ്മള്‍ ഒന്നാണ്. നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് അവരുടെ മാത്രം വേദനയല്ല, അത് എല്ലാവര്‍ക്കുമുള്ള വേദനയാണ്. നമ്മള്‍ എവിടെ നിന്ന് വരുന്നുവെന്നത് കാര്യമല്ല. വേദനയ്ക്ക് ഒരേ ഭാഷയാണ്. എപ്പോഴും നമ്മള്‍ മനുഷ്യത്വമാണ് തിരഞ്ഞെടുക്കേണ്ടത്’, എന്നായിരുന്നു ഹാനിയ ആമിറിന്റെ പ്രതികരണം.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


