Fri. Nov 20th, 2026

സിനിമാലോകത്തെ സ്ത്രീവിരുദ്ധതയുടെ ആഴം എത്രത്തോളമാണെന്ന് തുറന്ന് പറഞ്ഞ്‍ മാളവികാ മോഹനന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചിൽ. സ്ത്രീപക്ഷവാദികളായി നടിക്കുന്ന തന്റെ പുരുഷ സഹപ്രവര്‍ത്തകരെ മാളവിക വിമര്‍ശിച്ചു. ഇത്തരക്കാര്‍ക്ക് പുരോഗമനവാദത്തിന്റെ മുഖംമൂടി എങ്ങനെ ധരിക്കണമെന്ന് നന്നായി അറിയാമെന്നും മാളവിക പറഞ്ഞു.

‘സിനിമാ മേഖലയില്‍ അസമത്വം ഇല്ലാതായെന്ന് ഞാന്‍ കരുതുന്നില്ല. പുരുഷന്മാര്‍ വളരെ സ്മാര്‍ട്ടായിട്ടുണ്ട്. ഇക്കാര്യം ഞാന്‍ ഒരുപാട് നടന്മാരില്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടെ പുരോഗമനവാദത്തിന്റെ മുഖംമൂടി എങ്ങനെ ധരിക്കണമെന്ന് അവര്‍ക്കറിയാം.’ -മാളവികാ മോഹനന്‍ പറഞ്ഞു. ‘പുരോഗമനപരമായി ചിന്തിക്കുന്ന, സ്ത്രീകളെ തുല്യരായി പരിഗണിക്കുന്ന സ്ത്രീപക്ഷവാദികളാണ് തങ്ങളെന്ന് തോന്നിക്കാന്‍ എന്ത് പറയണമെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. പൊതുഇടങ്ങളില്‍ നിന്ന് മാറിക്കഴിഞ്ഞാല്‍ അവര്‍ എത്ര വലിയ സ്ത്രീവിരുദ്ധരാണെന്നും ഞാന്‍ കണ്ടിട്ടുണ്ട്.’ -മാളവിക കൂട്ടിച്ചേർത്തൂ.

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീം വീണ്ടുമൊന്നിക്കുന്ന ഹൃദയപൂര്‍വം ആണ് മാളവിക അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. തെലുങ്കില്‍ പ്രഭാസിനൊപ്പം ‘ദി രാജാ സാബ്’, തമിഴില്‍ കാര്‍ത്തിക്കൊപ്പം ‘സര്‍ദാര്‍ 2’ എന്നീ സിനിമകളിലും മാളവിക എത്തുന്നുണ്ട്. പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെയാണ് മാളവിക വെള്ളിത്തിരയിലെത്തുന്നത്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908