മലപ്പുറം: കൊണ്ടോട്ടിയില്‍ 20കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊണ്ടോട്ടി ഗവണ്‍മെന്റ് കോളജില്‍ രണ്ടാം വര്‍ഷ ബിഎ (ഉറുദു) വിദ്യാര്‍ത്ഥിയാണ്.


