Mon. Nov 23rd, 2026

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ നിലപാട് മാറ്റി ലത്തീന്‍സഭ. സംസ്ഥാന സർക്കാറിനെ പിന്തുണച്ച് കോഴിക്കോട് രൂപത ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ രംഗത്തെത്തി. മുനമ്പം വിഷയം സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നതായി കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതിക്കപ്പുറം എങ്ങനെ പ്രശ്‌നം പരിഹരിക്കാമെന്ന് നോക്കണം. അതിന് വേണ്ടി എല്ലാവരും ശ്രമിക്കണം. പ്രശ്‌നം പരിഹരിച്ചാല്‍ സര്‍ക്കാറിന്റെ മൈലേജ് കൂടുകയേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ലെന്ന് വര്‍ഗീസ് ചക്കാലക്കല്‍ ഇന്നലെ തുറന്നുപറഞ്ഞിരുന്നു. പിന്തുണയില്‍ പുനര്‍വിചിന്തനം വേണോ എന്ന് പിന്നീട് ആലോചിക്കുമെന്നും കോഴിക്കോട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

മുനമ്പം വിഷയം പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് താൽപര്യമെന്ന് സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് അറിയിച്ചിട്ടുണ്ട്. പ്രശ്നം ജാതി– മത ഭേദമന്യേ എല്ലാവരും കൂട്ടായിനിന്ന് പരിഹരിക്കാനാണ് നോക്കേണ്ടത്. 610 കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. അവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതത്വം വേണം.

 വഖഫ് ഭേദഗതിനിയമത്തിന് കെസിബിസി പിന്തുണ നൽകിയത് മുനമ്പത്തെ ജനങ്ങളുടെ സഹനം കണ്ടാണ്. ഭേദഗതിനിയമം വന്നാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതി. എന്നാൽ നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞത്. ഫാറൂഖ് കോളജ് മാനേജ്മെന്റ് വഖഫ് ഭൂമിയല്ലെന്ന് സ്ഥാപിക്കാൻ പ്രവർത്തിക്കുന്നുണ്ട്. അതിൽ വിജയം കണ്ടാൽ മുനമ്പം നിവാസികൾക്ക് ആശ്വാസമാകും വർഗീസ് ചക്കാലക്കൽ പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908