കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് പള്ളിക്ക് സമീപമായിരുന്നു സംഭവം. മുളിയങ്ങല്‍ ചെക്യലത്ത് റസാക്കിന്റെ മകന്‍ ഷാദില്‍ ആണ് മരിച്ചത്. കോഴിക്കോട് നിന്ന് കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ബൈക്കില്‍ ഇടിച്ചത്.
ഷാദില്‍ സഞ്ചരിച്ച ബൈക്കിന് പിന്നിലാണ് ബസ് ഇടിച്ചത്. ബസ് അമിത വേഗതയില്‍ ആയിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് ഷാദില്‍. പരീക്ഷ എഴുതി വീട്ടിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ഇടിച്ച ശേഷം 10 മീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.


