Fri. Oct 30th, 2026

തൃശൂര്‍: രണ്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ തൃശൂരില്‍ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. വടക്കാഞ്ചേരി റയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പ്രതികള്‍ കടന്നുകളഞ്ഞത്. ആലപ്പുഴ സ്വദേശികളായ വിനീതും രാഹുലുമാണ് പോലീസിനെ കബളിപ്പിച്ച് മുങ്ങിയത്.

വടക്കാഞ്ചേരിയിലെ മോഷണക്കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് പ്രതികൾ രക്ഷപ്പെട്ടത്. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടനെ വിലങ്ങ് ഊരിയിരുന്നു. ഇതിന് പിന്നാലെ ട്രെയിന്‍ വരികയും ഈ സമയത്ത് ഇവര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇരുവര്‍ക്കുമായി തിരച്ചില്‍ ഊജിതമാക്കി.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908