Mon. Nov 23rd, 2026

കോഴിക്കോട്: താമരശ്ശേരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യാസിർ ലക്ഷ്യം വെച്ചത് ഷിബിലയുടെ ഉപ്പയെയെന്ന് മൊഴി. ഷിബിലയെ കൂടെ കൊണ്ടുപോകുന്നതിൽ ഉപ്പ തടസ്സം നിന്നു. ഇതോടെ ഉപ്പയെ കൊലപ്പെടുത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്ന് യാസിർ പൊലീസിനോട് പറഞ്ഞു.

അതേസമയം ഒരുമിച്ച് ജീവിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടും യാസിർ ഷിബിലയെ ശല്യപ്പെടുത്തിയിരുന്നു. ഉമ്മയെ വെട്ടിക്കൊന്ന ആഷിഖ്, യാസിറിൻ്റെ സുഹൃത്താണെന്ന് അറിഞ്ഞത് ഷിബില ചോദ്യം ചെയ്തിരുന്നു. യാസിറുമായി നിയമപരമായി വേർപിരിയാൻ ഷിബില തയ്യാറെടുക്കുമ്പോഴായിരുന്നു കൊലപാതകം.

ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപതാകം നടന്നത്. ലഹരി ഉപയോഗിച്ചെത്തിയ യാസിർ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. നോമ്പുതുറക്കുന്ന സമയത്തായിരുന്നു സംഭവം. ഷിബിലയുടെ വീട്ടിലെത്തിയ യാസിർ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിർ ആക്രമിച്ചു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908