Fri. Nov 20th, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്നിൽ മതതീവ്ര സംഘടനകൾ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ ക്രമസമാധാന നില ഭയാനകമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ബിജെപി ലഹരിക്ക് എതിരെ പ്രചാരണവും പ്രതിഷേധവും സംഘടിപ്പിക്കും. മാർച്ച്‌ 8 ന് സ്ത്രീകളെ അണിനിരത്തി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘ഏത് നിമിഷം വേണേലും ആരും കൊല്ലപ്പെടാം. കൊച്ചു കുട്ടികൾ മുതൽ വയോജനങ്ങൾ വരെ കൊല്ലപ്പെടുന്നു. വിദേശ സിനിമകളിൽ കാണുന്നത് പോലെ ഉള്ള ക്രൂരതയാണ് നടക്കുന്നത്. കേരളത്തിൽ മയക്കു മരുന്ന് സുലഭമാണ്. യുപി സ്കൂളുകൾക്ക് മുൻപിൽ വരെ മയക്ക്മരുന്ന് കിട്ടുന്നു. സാധാരണ സംഭവം ആയി കാണാൻ കഴിയില്ല. രാസലഹരിയുടെ ഉറവിടം എവിടെ. കേരളം ജീവിക്കാൻ കഴിയാത്ത നാടായി മാറുന്നു‘ സുരേന്ദ്രൻ വിമർശിച്ചു.