Tue. Jul 28th, 2026

ധ്യാന്‍ ശ്രീനിവാസൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’. ചിത്രം നാളെ തിയേറ്ററുകയിൽ എത്തും. നവാഗതനായ വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും അംജതും ചേർന്ന് നിർമിക്കുന്ന ചിത്രം വള്ളുവനാടൻ സിനിമ കമ്പനി ത്രൂ തിയറ്ററുകളിലേക്ക് എത്തിക്കുന്നു.

നടൻ ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, ഡോണി ഡാർവിൻ, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വീണ, വിജിത തുടങ്ങിയ നീണ്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അതേസമയം ഡോൺ വിൻസെന്റും വർക്കിയും ചേർന്നാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂദനൻ ആണ്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം.ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട് തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.