തൃശ്ശൂർ: പോട്ടയിലെ ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ച്ച നടത്തിയ സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. പ്രതി റിജോ ആന്റണിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. രണ്ട് ദിവസത്തിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കണം.
ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിന് പിന്നാലെയാണ് റിജോ ബാങ്ക് കൊള്ളയടിച്ചത്. രണ്ടാം ശ്രമത്തിലാണ് കവര്‍ച്ച വിജയകരമായി നടത്തിയത്. മുന്‍പും ബാങ്കില്‍ കവര്‍ച്ച നടത്താന്‍ പ്രതി ശ്രമിച്ചിരുന്നു. നാല് ദിവസം മുന്‍പായിരുന്നു ആദ്യ ശ്രമം. അന്ന് പൊലീസ് ജീപ്പ് കണ്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.


