Sat. Nov 21st, 2026

കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ അഭിഭാഷകനെ ഒഴിവാക്കി കുടുംബം. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും ആവശ്യം സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം പറയുന്നു.

ഹര്‍ജിക്കാരിയുടെ താല്‍പര്യത്തിനും അഭിപ്രായത്തിനും വിരുദ്ധമായാണ് അഭിഭാഷകന്‍ ആവശ്യം ഉന്നയിച്ചത്. തങ്ങള്‍ ഉന്നയിക്കാത്ത ആവശ്യം തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഭിഭാഷകന്‍ നിഷേധിച്ചുവെന്നും കുടുംബം വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ ആയിരുന്നു കുടുംബത്തിനായി ഹാജരായിരുന്നത്.