ബെംഗളൂരു: കര്ണാടകയില് മലയാളിയായ നഴ്സിംഗ് വിദ്യാര്ത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. അനാമികയുടെ ആത്മഹത്യ മാനസിക പീഡനം മൂലമാണെന്ന ആരോപണവുമായി ബന്ധുക്കളും സഹപാഠികളും രംഗത്തുവന്നു. ദയാനന്ദ് സാഗര് കോളേജ് മാനേജ്മെന്റിനെതിരെയാണ് ആരോപണം.
അതേസമയം ഇന്നലെ മരിച്ചിട്ടും മൃതദേഹം അഴിച്ചു മാറ്റിയത് രാവിലെ പതിനൊന്ന് മണിക്കാണെന്നും ആരോപണമുണ്ട്. കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജില് നിന്നും പെണ്കുട്ടിയെ സസ്പെന്ഡ് ചെയ്തിരുന്നു. ഇതിന് വലിയ തുക പിഴയടക്കാന് ആവശ്യപ്പെട്ട് വിദ്യാര്ത്ഥിനിയെ മാനേജ്മെന്റ് സമ്മര്ദ്ദത്തിലാക്കി എന്നാണ് വിവരം. സസ്പെന്ഷന് വിവരം സുഹൃത്തുക്കളോട് പറയുന്ന പെണ്കുട്ടിയുടെ ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്.

