Fri. Nov 20th, 2026

അജിത്ത് നായകനായ ചിത്രം വിടാമുയർച്ചി നാളെ തിയറ്ററുകളിലെത്തും. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായെത്തുന്നത് തൃഷയാണ്. ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയ വിടാമുയർച്ചി ഒരു റോഡ് ആക്ഷൻ ത്രില്ലർ ആണ്.

വിവാഹ മോചനത്തിൽ എത്തി നിൽക്കുമ്പോൾ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്ന ഭാര്യയെ അന്വേഷിച്ചിറങ്ങുന്ന ഭർത്താവിന്റെ അതിസാഹസികമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കൂടാതെ ഇരട്ടി മധുരം പോലെ ഏപ്രിൽ 10 അജിത്തിന്റെ മാസ് ആക്ഷൻ ത്രില്ലർ ചിത്രം ഗുഡ് ബാഡ് അഗ്ലിയും തിയറ്ററുകളിലെത്തും.

അതേസമയം വിടാമുയർച്ചി ഇതിനകം തമിഴ്‌നാട്ടിൽ മാത്രമായി 11 ലക്ഷം ടിക്കറ്റുകൾ വിറ്റു എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ 40 ലക്ഷം രൂപയുടെ പ്രീസെയിൽ ചിത്രം നടത്തി. തമിഴിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ വിടാമുയർച്ചി നേടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ അജിത്തിനെയും തൃഷയെയും കൂടാതെ അർജുൻ സാർജ, റെജീന കാസൻഡ്ര, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരൻ ആണ്.