തെലുങ്കിൽ കഴിഞ്ഞ വർഷം വൻ ഹിറ്റ് സമ്മാനിച്ച ദുൽഖറിന്റെ അടുത്ത തെലുങ്ക് ചിത്രം ആകാശംലോ ഒക താര ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ഷൂട്ടിങിനും തുടക്കമായി. ഇന്ന് ഹൈദരാബാദിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ദുൽഖർ സൽമാൻ ഉൾപ്പെടെ ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം പൂജ ചടങ്ങിൽ പങ്കെടുത്തു.
സാവിത്രി, ദയ എന്നീ വെബ് സീരിസിലൂടെ ശ്രദ്ധേയനായ പവൻ സദിനേനിയാണ് ആകാശം ലോ ഒക താര സംവിധാനം ചെയ്യുന്നത്. സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ, ഗീത ആർട്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുജിത് സാരംഗ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

