Tue. Nov 24th, 2026

ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസിനൊരുങ്ങുകയാണ്. അതേസമയം എമ്പുരാനെക്കുറിച്ച് സംവിധായകൻ രാം ഗോപാൽ വർമ പറഞ്ഞ വാക്കുകൾ വലിയ ചർച്ചയാവുകയാണ്. ചിത്രത്തിന്റെ ടീസർ ലോഞ്ചിനോട് അനുബന്ധിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് എമ്പുരാനെക്കുറിച്ച് പറഞ്ഞത്. രാം ഗോപാൽ വർമയുടെ നിരീക്ഷണം ചിത്രം വൻ വിജയമായിരിക്കുമെന്നാണ്.

” മനോഹരം.. ഇത്രയും ഗംഭീരമായ ഒരു കോണ്‍സെപ്റ്റ് പോസ്റ്റര്‍ ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല. ഇത് ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് ഈ പോസ്റ്ററില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് ” പൃഥ്വിരാജിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒപ്പം എമ്പുരാന്‍ അവസാന ഷെഡ്യൂള്‍ സമയത്ത് ലൊക്കേഷന്‍ സന്ദര്‍ശിക്കുകയും ചിത്രത്തെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ അദ്ദേഹം നേരത്തെ പങ്കുവച്ചിട്ടുമുണ്ടായിരുന്നു.