Fri. Nov 20th, 2026

കൊച്ചി: പിതാവിന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന് ആശ്വാസം. ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ഗണേഷ് കുമാർ കള്ള ഒപ്പ് ഇട്ടിട്ടില്ലെന്ന് തെളിഞ്ഞു.

കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഉഷ മോഹൻ ദാസിനേറ്റ തിരിച്ചടിയാണിത്. ഉഷ മോഹൻ ദാസ് സ്വത്ത് തർക്കത്തെ തുടർന്ന് വിൽപത്രത്തിലെ ഒപ്പ് വ്യാജമാണെന്ന് ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം ഫോറൻസിക് നടത്തിയ പരിശോധനയിലാണ് വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ലെന്ന് കണ്ടെത്തിയത്.

ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്രം പ്രകാരം സ്വത്തുകൾ ഗണേഷ്കുമാറിന് ലഭിച്ചിരുന്നു. ഗണേഷ് കുമാർ സ്വത്ത് തട്ടി എടുത്തെന്നായിരുന്നു ഉഷ നൽകിയ പരാതി. മാത്രമല്ല, മുഖ്യമന്ത്രിയെ ഗണേഷ് കുമാർ തെറ്റിദ്ധരിപ്പിച്ചു എന്നും ഉഷാ മോഹൻദാസ് ആരോപിച്ചിരുന്നു.