Tue. Nov 24th, 2026

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിക്ക് മടങ്ങി. കുവൈത്ത് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് നരേന്ദ്ര മോദിയെ യാത്രയാക്കിയത്. നേരത്തെ പ്രധാനമന്ത്രി കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ബയാന്‍ കൊട്ടാരത്തിലെത്തിയ അദ്ദേഹത്തിന്, കുവൈത്ത് പ്രധാനമന്ത്രി അഹ്‌മദ് അല്‍ അബ്ദുല്ല അല്‍ അഹ്‌മദ് അല്‍ സബാഹ് ആചാരപരമായ സ്വീകരണവും നല്‍കിയിരുന്നു.

അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ‘വിശിഷ്ടാതിഥി’യായി തന്നെ ക്ഷണിച്ചല്‍ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ വൈകാരികമായി പ്രതികരിച്ച അമീര്‍, കുവൈത്തിലും ഗള്‍ഫ് മേഖലയിലും മൂല്യവത്തായ പങ്കാളി എന്ന നിലയില്‍ ഇന്ത്യയുടെ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു. കുവൈത്ത് വിഷന്‍ 2035 യാഥാര്‍ഥ്യമാക്കുന്നതില്‍ ഇന്ത്യയുടെ വലിയ പങ്കും സംഭാവനയും പ്രതീക്ഷിക്കുന്നതായും അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യ സന്ദര്‍ശിക്കാന്‍ അമീറിനെ പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്.