Sun. Nov 22nd, 2026

പത്തനംതിട്ട: കൂടല്‍ മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. ശബരിമല സ്വദേശികള്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. പുലര്‍ച്ചെ 4.05ഓടെയാണ് അപകടം.

മത്തായി ഈപ്പന്‍ (60), മകന്‍ നിഖില്‍ (29), നിഖിലിന്റെ ഭാര്യ അനു (26), അനുവിന്റെ പിതാവ് ബിജു ജോര്‍ജ് (58) എന്നിവരാണ് മരിച്ചത്. തെലങ്കാന സ്വദേശികളായ തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ കുടുംബമാണ് അപകടത്തില്‍ പെട്ടത്.

കഴിഞ്ഞ മാസം 30നാണ് നിഖിലും അനുവും തമ്മിലുള്ള വിവാഹം നടന്നത്. മലേഷ്യയില്‍ മധുവിധു ആഘോഷം കഴിഞ്ഞ് തിരിച്ചെത്തി വീട്ടിലേക്ക് മടങ്ങവേയാണ് ഇവര്‍ അപകടത്തിന് ഇരയായത്. എട്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. കാനഡയില്‍ എന്‍ജിനീയറായിരുന്നു നിഖില്‍. നിഖിലിനെയും അനുവിനെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മത്തായി ഈപ്പനും ബിജു ജോര്‍ജും കാറില്‍ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. തെലങ്കാന സ്വദേശികളായ തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്.

അപകടത്തില്‍ മാരുതി സ്വിഫ്റ്റ് കാര്‍ പൂര്‍ണമായി തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.