ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോ’. ചിത്രത്തിന്റെ പുതിയ വീഡിയോ പുറത്ത്. മാര്‍ക്കോ അഭിനേതാക്കളെ പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. ഇവര്‍ സിനിമ എന്താണ് എന്നും വീഡിയോയില്‍ പറയുന്നുണ്ട്. പതിനെട്ട് വയസിന് താഴേയുള്ളവര്‍ക്ക് കാണാന്‍ പറ്റിയ സിനിമയാണിതെന്ന തോന്നുന്നില്ലെന്നാണ് ജഗദീഷ് വീഡിയോയില്‍ പറയുന്നത്.
ചിത്രം ഡിസംബര്‍ 20ന് തിയറ്ററുകളില്‍ എത്തും. ഏതാനും നാളുകള്‍ക്ക് മുമ്പ് റിലീസ് ചെയ്ത മാര്‍ക്കോയുടെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന മാര്‍ക്കോ സംവിധാനം ചെയ്യുന്നത് ഹനീഷ് അദേനിയാണ്. അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂര്‍ ആണ് സംഗീതം ഒരുക്കുന്നത്.
സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

