Sat. Nov 21st, 2026

ജലന്ധർ: ഒരു പ്രതിപുരുഷൻകൂടി ജയിലിലേക്ക്! സഹന ദാസൻ പീഡിത മിശിഹാ വിശുദ്ധ ഫ്രാങ്കോയുടെ വലംകൈയ്യായിരുന്ന ഫാ: ആൽബിൻ ആന്റണി പയ്യപ്പള്ളിയെ പോക്സോ കേസിൽ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ആൽബിന്റെ അധീനതയിലുള്ള സ്കൂൾ ഹോസ്റ്റലിന്റെ ബാത്ത്റൂമിൽ ഒളിക്യാമറ വെച്ച് പെൺകുട്ടികളുടെ കുട്ടികളുടെ നഗ്‌ന ചിത്രങ്ങൾ പകർത്തി എന്നതാണ് കേസ്.

ജലന്ധറില്‍ സെന്റ് ജൂഡ് കോണ്‍വന്റ് സ്‌കൂളിന്റെ ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ ആന്റണി, ബന്ധുവായ ഷാരോ ഷിജു( 19) എന്നിവരാണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഷാരോ ഷിജു ജലന്ധറിലെ ഗുരു ഗോവിന്ദ് സിങ് അവന്യുവിലെ താമസക്കാരന്‍ ആണെങ്കിലും സ്‌കൂളിലെ കാമ്പസിലാണ് തങ്ങാറുളളത്.

സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഒക്ടോബര്‍ 25 ന് രാവിലെ പെണ്‍കുട്ടി ശുചിമുറി ഉപയോഗിക്കുന്നതിനിടയില്‍ ഷിജു മറഞ്ഞിരുന് മൊബൈല്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് പെണ്‍കുട്ടി കണ്ടു. പെണ്‍കുട്ടിയുടെ പിതാവ് സ്‌കൂളില്‍ പരാതി നല്‍കിയപ്പോള്‍, വൈസ് പ്രിന്‍സിപ്പല്‍ ആദ്യം ഗൗനിച്ചില്ല എന്നും പരാതിയുണ്ട്.

പിന്നീട് സ്‌കൂള്‍ ഡയറക്ടര്‍ ആല്‍ബിന്‍ ആന്റണിയെ കണ്ടപ്പോള്‍, സംഭവം അന്വേഷിക്കാമെന്ന് ആദ്യം ഉറപ്പുനല്‍കിയതായി എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍, കുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണത്തില്‍ ഫാ.ആന്റണി, ബന്ധുവായ ഷിജുവിന് പെണ്‍കുട്ടികളുടെ ശുചിമുറിക്ക് തൊട്ടടുത്ത് മുറി അനുവദിച്ചതായി കണ്ടെത്തി. ഇതോടെയാണ് ഡയറക്ടർ ക്കെതിരെ സംശയം ഉയരുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഫാദര്‍ ആല്‍ബിന്‍ ആന്റണിയുടെ അറിവോടെയാണെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതാധ്യക്ഷനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വലം കൈ ആയിരുന്നു ഫാ. ആല്‍ബിന്‍ ആന്റണി. പ്രതികളെ റിമാന്റ് ചെയ്തു. പോക്‌സോ നിയമപ്രകാരവുമാണ് പ്രതികളെ അറസ്റ്റ് ചെയ്്തതെന്ന് കേസിന് മേല്‍നോട്ടം വഹിക്കുന്ന ഷാക്കോട്ട് ഡപ്യുട്ടി സൂപ്രണ്ട്( ഡി സി പി) ഓങ്കാര്‍ സിങ് ബ്രാര്‍ പറഞ്ഞു.

ആൽബിൻറെ ബന്ധുവായ ഒരു യുവാവിനെ അവിടെ ഒളിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും അച്ചനു വേണ്ടി ബന്ധുവാണ് ഇത് ചെയ്തതെന്നും നാട്ടുകാർ പറയുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതി പുരുഷനെയും ബന്ധുവിനെയും കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.

ഫാ. ആൽബിൻ ആന്റണിയുടെ ബന്ധുവായ സിജോയ് എന്നയാളെക്കൊണ്ടാണ് ഫ്രാങ്കോ കേസിലെ ഇരയായ കന്യാസ്ത്രീക്കെതിരെ ആദ്യം കള്ളക്കേസ് കൊടുപ്പിച്ചത്. ഫ്രാങ്കോ കേസ് നടക്കുമ്പോൾ കോടനാട് സ്വന്തമായി കൊട്ടാര സദൃശമായ വലിയ ബംഗ്ളാവ് പണിത് ആൽബിനച്ചൻ വിവാദത്തിലായിരുന്നു. യേശുവിൻറെ മണവാട്ടിയുടെ മടിക്കുത്തഴിച്ചവനെ രക്ഷിക്കാൻ നടന്ന പ്രതിപുരുഷനും ഇപ്പോൾ പോക്സോ കേസിൽ പ്രതിയായി ജയിലിലായിരിക്കുകയാണ്.