Mon. Nov 23rd, 2026

✍️ ലിബി. സി. എസ്.

കവി എ. അയ്യപ്പനെതിരെ സോഷ്യൽമീഡിയയിൽ കുറച്ചു വർഷമായി വലിയരീതിയിലുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. അയ്യപ്പൻ മരിച്ചശേഷം യാതൊരു ആധികാരികതയുമില്ലാത്ത ചില ആരോപണങ്ങൾ ഉയർത്തിക്കൊണ്ടാണ് ഇത്തരക്കാർ അയ്യപ്പനെതിരെ അപവാദപ്രചാരങ്ങൾ നടത്തുന്നത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞ ഈ അരോപണവുമായി ഫെയ്‌സ്‌ബുക്കിലാണ് ഇവരുടെ പൂണ്ടുവിളയാട്ടം അത്രയും നടക്കുന്നത്.

എ അയ്യപ്പൻ മരിച്ചതിൻറെ ഓർമ്മദിനത്തിൽ ഞാനും രാഹുൽ ഹമ്പിൾ സനലും ഇട്ട ഒരു പോസ്റ്റിൻറെ അടിയിൽ എല്ലാവർഷവും അയ്യപ്പൻറെ ചിത്രം പോസ്റ്റ് ചെയ്യുന്നവരുടെ പോസ്റ്റിനടയിൽ വരാറുള്ള ചില സൈബർ വെട്ടുകിളികൾ ഒരു അയ്യപ്പ പീഡന കഥയിലെ അതിജീവിതയെ മെൻഷൻ ചെയ്തു ഉണ്ടാക്കിയ ചർച്ചകളും കമന്റുകളും പോസ്റ്റുകളുമൊക്കെയാണ് വീണ്ടാമതും പോസ്റ്റിക്കൊണ്ടിരിക്കാൻ ഇടയായത്.
ഞങ്ങൾ ആദ്യമിട്ട പോസ്റ്റ് രണ്ടുപേരുടെയും പ്രൊഫൈലിൽ കിടപ്പുണ്ട്. അതിൽ അയ്യപ്പനെ കുറിച്ച് മാത്രമേയുള്ളൂ. മറ്റാരെക്കുറിച്ചും പരാമർശമില്ല. അയ്യപ്പനെ എനിക്ക് നേരിട്ട് പരിചയമൊന്നുമില്ല,. കവിതകളിലൂടെയുള്ള പരിചയമേയുള്ളൂ. രാഹുൽ ഇട്ടിരുന്ന പോസ്റ്റാകട്ടെ രാഹുലിൻറെ സ്വന്തം അനുഭവങ്ങളുമാണ്. അതിനടിയിലും എൻറെ പോസ്റ്റിനടിയിൽ നടന്ന അഭ്യാസങ്ങൾ കാണാം. ഞാൻ ഇട്ട പോസ്റ്റിൽ തന്നെ എത്രപേരാണ് ഇവരെ പേടിച്ച് പോസ്റ്റിടാൻ പറ്റാത്തതായി കമന്റിയിരിക്കുന്നതെന്ന് നോക്കൂ. മാത്രമല്ല നിങ്ങൾ വെറുതെ ഒന്ന് എ. അയ്യപ്പൻ എന്ന് ഫെയ്‌സ്‌ബുക്കിൽ സെർച്ച് ചെയ്തുനോക്കൂ, വർഷങ്ങളായുള്ള ഈ അഭ്യാസങ്ങൾ കാണാം. അത് അന്നും ഇന്നും ആരോക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മനസിലാകും.

എന്തയാലും ഞാൻ അയ്യപ്പ അനുസ്മരണം ഒരു ആചാരമാക്കിയതിനാലാണെന്നു തോന്നുന്നു എനിക്ക് ഇപ്പോൾ പഴയതുപോലെ ആക്രമണം ഇല്ല. അയ്യപ്പനെ കുറിച്ച് പോസ്റ്റിടുന്ന ആണുങ്ങളൊക്കെ സ്ത്രീവിരുദ്ധന്മാരാണ് എന്ന ഒരു നരേഷനാണ് ഇവർ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഞാൻ എന്തായാലും ഇത്തരം ഫെമിനിസ്റ്റ് സർട്ടിഫിക്കറ്റുകളെക്കുറിച്ച് വ്യാകുലപ്പെടാറില്ലാത്തതിനാൽ മൈൻഡ് ചെയ്യാറില്ല.

എൻറെ പോസ്റ്റിലെ ഇരയുടെ കമന്റിനുള്ള മറുപടികൾ:

1) ‘എന്നെ ടാഗ് ചെയ്യണ്ട’ എന്നുപറഞ്ഞുകൊണ്ടാണ് കമൻറ് തുടങ്ങുന്നത്. എന്നെ ആരെങ്കിലുമൊക്കെ ടാഗ് ചെയ്യുന്നതല്ലാതെ ഞാൻ എൻറെ പോസ്റ്റുകൾ ഒരുകാലത്തും ഒരാളെയും ടാഗ്‌ചെയ്യാറില്ല. എന്റെ ആശയങ്ങൾ മറ്റുള്ളവർക്ക് യോജിക്കാൻ പറ്റണമെന്നില്ലല്ലൊ? യോജിക്കാവുന്നവർ ഷെയർ ചെയ്യുകയോ കോപ്പിചെയ്യുകയോ ആണ് പതിവ്. മാത്രമല്ല എൻറെ പോസ്റ്റുകൾ ചിലപ്പോഴൊക്കെ കേസിനും കാരണമാകാറുള്ളതിനാൽ ഞാനായിട്ട് ആരെയും പ്രതിയാക്കണ്ട എന്നും കരുതാറുണ്ട്.

2) കേസുകൊടുക്കുമെന്ന് ഞാനാരെയും ഭീഷണിപ്പെടുത്താറില്ല. ശബരിമല കലാപത്തിൻറെ സമയത്ത് പോലീസ് സ്വമേധയാ എടുത്ത കേസുകളല്ലാതെ ഞാൻ ആരുടെപേരിലും ഇതുവരെ കേസ് കൊടുത്തിട്ടില്ല. ഇനി കൊടുക്കാൻ ഉദ്ദേശിക്കുന്നുമില്ല. ഞാൻ എഴുതിയിരുന്നത് അയ്യപ്പനെതിരെ അയാളുടെ ഫോട്ടോയുമിട്ട് അപവാദപ്രചരണം നടത്തുന്നവർ അയാൾക്ക് ഭാര്യയും മക്കളുമില്ലാത്തതിനാൽ Defamation കേസ് വരില്ല എന്ന ധൈര്യത്തിലാണ് ഇത് ചെയ്യുന്നത് എന്നാണ്, അത് ഭീഷണിയാണെന്നു തോന്നുന്നത് മൈൻഡ് സെറ്റ് അപ്പിന്റെ കുഴപ്പമാണ്. എൻറെ അപ്പനെപ്പറ്റിയാണ് ഇത്തരത്തിൽ പീഡനകഥ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെങ്കിൽ ഞാൻ കേസിനൊന്നും പോകില്ല. അവർ ആരായാലും പിടിച്ചു രണ്ട് കൊടുത്തിട്ട് പ്രതിയായിട്ടേ കേസിന് പോകുകയുള്ളൂ. ഞാൻ ഒരുകേസിലും വാദിയായി കോടതിയിൽ പോകില്ലെന്ന് പല സന്ദർഭങ്ങളിൽ അനുഭവത്തിൻറെ വെളിച്ചത്തിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രതിയായി പോയിട്ടുള്ളപ്പോഴൊക്കെ നീതി ലഭിച്ചിട്ടുമുണ്ട്.

3) ഈ പറഞ്ഞ അതിജീവിതയെ എനിക്ക് ഒരുവർഷമായി സോഷ്യൽ മീഡിയയിലൂടെ അറിയാം. രാഹുലിനാകട്ടെ അവരെ അറിയുക പോലുമില്ല എന്നാണ് പറഞ്ഞത്. ഞാൻ ഇവരുടെ ബുക്കും വായിച്ചിട്ടില്ല. ഞാൻ അത്തരം പൈങ്കിളികളും മുത്തുച്ചിപ്പികഥകളും വായിക്കാറുമില്ല. അവരുടെ പുസ്തകത്തിൽ എന്താണുള്ളതെന്ന് എനിക്ക് അറിയുകയുമില്ല. ഇതുപോലുള്ള കുറെ പെണ്ണുങ്ങളുടെ ആത്മകഥകളൊക്കെ വലിയ പ്രസാധകർ വരെ വിറ്റ് കാശാക്കാറുണ്ട്. 2005 ൽ ഏറ്റവും അധികം വിറ്റഴിഞ്ഞ നളിനീ ജമീലയുടെ ആത്മകഥയെക്കുറിച്ചും അതിന് അവതാരിക എഴുതിയ എംഎ ബേബിയെ പരിഹസിച്ചുകൊണ്ടും പ്രൊഫസർ എം എൻ വിജൻമാഷും സുധീഷ് മാഷുമൊക്കെ രംഗത്ത് വന്നിരുന്നു. മൈത്രേയനും ഡിസി രവിയും കൂടി നടത്തുന്ന ബുക്ക് കച്ചവടത്തിൽ എം എ ബേബിയെന്ന വിപ്ലവകാരിയുടെ റോൾ എന്താണ് എന്നാണ് വിജയൻ മാഷ് ചോദിച്ചത്. ആരും ആ ആരോപണം നിഷേധിച്ചുമില്ല. വേറെയും ഇതുപോലുള്ള മുത്തുച്ചിപ്പികഥകൾക്ക് സമാനമായ ആത്മകഥളൊക്കെ ഇറങ്ങിയിട്ടുണ്ട്. ഇതിലെ അതിജീവിതയുടെ ആരോപണം സത്യമായാലും അല്ലെങ്കിലും എന്തയാലും നാട്ടുകാരുടെ ഫെയ്‌സ്‌ബുക്ക്‌ വാളുകളിൽ വർഷങ്ങളായി എന്തെഴുതണം എന്ന് താൻ തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ചു കുറെ വെട്ടുക്കിളികളുമായും അവരുടെ പൈങ്കിളിക്കഥകളുടെ ആരാധകരായ ഞരമ്പൻമാരുമായി നടക്കുന്ന ഒരു അതിജീവിതയെ ഞാൻ ആദ്യമായി കാണുകയാണ്.

4) പിന്നെ ലിബിഹരിക്കും രാഹുൽ ഹംബിൾ സനലിനും അയ്യപ്പനെന്ന അധമൻറെ ഫോട്ടോ ഫെയ്‌സ്‌ബുക്കിൽ ഇട്ട് രോമാഞ്ചം കൊള്ളാവുന്നതാണ് എന്ന് പുള്ളിക്കാരി അനുവാദം തന്നിരിക്കുന്നതായും കമന്റിൽ കണ്ടു. ഞാൻ എന്തെഴുതണമെന്നും എന്ത് പോസ്റ്റണമെന്നുമൊക്കെ ഞാനാണ് തീരുമാനിക്കുന്നത്. അതു ഞാൻ ആരെയും ടാഗ് പോലും ചെയ്യാറില്ല. അതിനൊന്നും ആരുടെയും അനുവാദം ആവശ്യവുമില്ല, പിന്നെ കൂടുതൽ രോമാഞ്ചം ഉണ്ടായി അസ്വസ്ഥത ഉണ്ടാകാതിരിക്കാൻ ഒരുപരിധിക്കപ്പുറം രോമം വളർന്നാൽ ഞാൻ സ്വയം ഷേവ് ചെയ്ത് കളയാറുണ്ട്. അത് ചെരച്ച് തരാൻ ആരും വരേണ്ടതുമില്ല.

5) ഞാൻ അയ്യപ്പനെക്കുറിച്ചെഴുതിയ കാര്യങ്ങൾ വർഷങ്ങളോളം എനിക്ക് നേരിട്ട് പരിചയമുള്ള തിരുവനന്തപുരം നിവാസികളായ വൈസ് ചാൻസിലർ പദവിമുതൽ പ്രൊഫസർമാരും സ്‌കൂൾ അധ്യാപകരും ഒക്കെയായിരുന്ന അപ്പപ്പനെ വ്യക്തിപരമായി അറിയാവുന്ന യുക്തിവാദികളും പാർട്ടിക്കാരും അയ്യപ്പൻറെ സുഹൃത്തുക്കളും സാഹിത്യമേഖലയിൽ ഈ പറഞ്ഞ അതിജീവിതയെക്കാൾ പേരും പ്രശസ്തിയുമുള്ള എഴുത്തുകാരും,അയ്യപ്പൻറെ സുഹൃത്തുക്കളും കൂടെ താമസിച്ചിട്ടുള്ളവരും ആശുപത്രിയിലെ അയ്യപ്പന്റെ കൂട്ടിരിപ്പുകാരും ഒക്കെയായ ആളുകൾ പറഞ്ഞ തെളിവുകൾ ഉള്ള കാര്യങ്ങൾ മാത്രമാണ്. അയ്യപ്പനെതിരെ അപവാദവുമായി വന്ന ചില പ്രൊഫൈലുകളുടെ ഇൻബോക്സിൽ ഞാൻ ചെന്നിരുന്നു അവർക്കിതെക്കുറിച്ച് എന്താണറിയാവുന്നത് എന്നറിയാൻ, അവർക്കെല്ലാമറിയാവുന്നത് ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് മാത്രം!

ആവർത്തിച്ചു പറയുന്നു അയ്യപ്പൻറെ ജീവിതത്തിൽ എല്ലാ മനുഷ്യരെയുംപോലെ ദൗർബല്യങ്ങളും പോരായ്മകളും നല്ലവശങ്ങളും ചീത്തവശങ്ങളുമുണ്ട്. അദ്ദേഹത്തിൻറെ വ്യക്തിജീവിതത്തിലെ മോശംകാര്യങ്ങളെ ആരും പുകഴ്ത്താറില്ല. അപലപിക്കറേയുള്ളു. പക്ഷേ 14 വർഷം മുൻപ് മരിച്ചുപോയ അയ്യപ്പൻമാത്രം മോശം ബാക്കിയെല്ലാവരും നല്ലവരുമാകാതെ. ഇടയ്ക്കിടയ്ക്ക് അവനവൻറെ സദാചാര ജീവിതം കൂടി പരിശോധിക്കുന്നത് നല്ലതാണ്. ആരുടെയോ ഒരു ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പേരിൽ അയ്യപ്പൻറെ സാഹിത്യ സംഭാവനകൾ റദ്ദുചെയ്യപെടുമെന്ന് ആരും ധരിക്കുകയും വേണ്ട. അയ്യപ്പൻ ചൂഷിതരായ, പാർശ്വവൽക്കരിക്കപ്പെട്ട, മനുഷ്യരുടെ പക്ഷം പിടിച്ച കവിയായിരുന്നു,

“കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ
ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ..
മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന
അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്..
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്കുത്തികള്‍..
ഇന്നത്തത്താഴം ഇത് കൊണ്ടാവാം..
ഈ രാത്രിയില്‍ അത്താഴത്തിന്റെ രുചിയോടെ ഉറങ്ങുന്ന എന്റെ മക്കള്‍..
അര വയറോടെ അച്ചിയും ഞാനും..
മരിച്ചവന്റെ പോസ്റ്റ്‌ മോര്‍ട്ടമോ ശവദാഹമോ കഴിഞ്ഞിരിക്കാം..
അടയുന്ന കണ്‍ പോളകളോടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നു
ചോരയില്‍ ചവുട്ടി നില്‍ക്കുന്ന ആള്‍ക്കൂട്ടം…
ജീവിച്ചിരിക്കുന്നവർക്ക് വായ്ക്കരി തന്നിട്ട് ചത്തുപോയവൻ “