Fri. Nov 20th, 2026

പത്തനംതിട്ട: ശബരിമല തീര്‍ഥാടകന്‍ പമ്പയില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ്(22) മരിച്ചത്. ബന്ധുക്കള്‍ക്കൊപ്പം ഇന്നലെ ശബരിമലയില്‍ എത്തിയ അശ്വല്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവെ മാടമണ്‍ ക്ഷേത്രക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.