തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും ചേലക്കരയിലും, വയനാട്ടിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഡൽഹിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
പാലക്കാട് സി കൃഷ്ണ കുമാര്‍ ബിജെപി സ്ഥാനാര്‍ഥിയാകും. വയനാട് നവ്യ ഹരിദാസും ചേലക്കരയില്‍ കെ ബാലകൃഷ്ണനുമാണ് മത്സരത്തിനിറങ്ങുന്നത്. നിലവിൽ കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറാണ് നവ്യ ഹരിദാസ്.


